Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CochinPort

കണ്ടെയ്നർ നീക്കം : കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്

കൊ​​​ച്ചി: ക​​​ണ്ടെ​​​യ്ന​​​ർ ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തി​​​ൽ കൊ​​​ച്ചി​​​ൻ തു​​​റ​​​മു​​​ഖ​​​ത്തി​​​നു റി​​​ക്കാ​​​ർ​​​ഡ് നേ​​​ട്ടം. ന​​​ട​​​പ്പ് സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​ണ്ടെ​​​യ്ന​​​ർ നീ​​​ക്ക​​​ത്തി​​​ൽ 18.53 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ ഈ ​​​സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ഇ​​​തു​​​വ​​​രെ കൈ​​​കാ​​​ര്യം ചെ​​​യ്ത ആ​​​കെ ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ളു​​​ടെ എ​​​ണ്ണം 3.81 ല​​​ക്ഷം ടി​​​ഇ​​​യു ആ​​​യി. ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ 97,952 ടി​​​ഇ​​​യു ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്ത​​​തും കൊ​​​ച്ചി​​​ൻ തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന പ്ര​​​തി​​​മാ​​​സ​​​നേ​​​ട്ട​​​മാ​​​ണ്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 11 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യെ​​​ന്നോ​​​ണ​​​മാ​​​ണ് ഈ ​​​സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലും നേ​​​ട്ടം ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​യ​​​ത്. തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​ത​​​യി​​​ലും ച​​​ര​​​ക്ക് കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നു​​​ള്ള ശേ​​​ഷി​​​യി​​​ലും ന​​​ട​​​ത്തി​​​യ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് തു​​​ട​​​ർ​​​ച്ച​​​യാ​​​യി നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​തെ​​​ന്ന് കൊ​​​ച്ചി​​​ൻ പോ​​​ർ​​​ട്ട് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.‌

വ​​​ല്ലാ​​​ർ​​​പാ​​​ട​​​ത്തെ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ണ്ടെ​​​യ്ന​​​ർ ട്രാ​​​ൻ​​​സ്ഷി​​​പ്മെ​​​ന്‍റ് ടെ​​​ർ​​​മി​​​ന​​​ലി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും കൊ​​​ച്ചി​​​ൻ തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ക​​​ണ്ടെ​​​യ്ന​​​ർ നീ​​​ക്ക​​​ത്തി​​​ലെ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്. വ​​​ല്ലാ​​​ർ​​​പാ​​​ടം ടെ​​​ർ​​​മി​​​ന​​​ലി​​​ലെ ക്രെ​​​യി​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം ഏ​​​ഴാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തും യാ​​​ർ​​​ഡ് വി​​​സ്തൃ​​​തി ഏ​​​ക​​​ദേ​​​ശം 14 ല​​​ക്ഷം ടി​​​ഇ​​​യു ശേ​​​ഷി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യ​​​തും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി. കൊ​​​ച്ചി​​​ൻ പോ​​​ർ​​​ട്ടി​​​ൽ ആ​​​രം​​​ഭി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ഇ​​​ക്ക​​​ണോ​​​മി​​​ക് ആ​​​ൻ​​​ഡ് ട്രേ​​​ഡ് സോ​​​ൺ എ​​​ക്സിം വ്യ​​​വ​​​സ്ഥ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് വ്യാ​​​പാ​​​രം സു​​​ഗ​​​മ​​​മാ​​​ക്കി.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക​​​പ്പ​​​ൽ​​​പാ​​​ത​​​ക​​​ളോ​​​ടു​​​ള്ള സാ​​​മീ​​​പ്യം, കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ്യ​​​വ​​​സാ​​​യ-​​​വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​ക​​​ളു​​​മാ​​​യു​​​ള്ള ബ​​​ന്ധം, ആ​​​ധു​​​നി​​​ക ക​​​ണ്ടെ​​​യ്ന​​​ർ ടെ​​​ർ​​​മി​​​ന​​​ൽ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണു വ​​​ലി​​​യ മ​​​ദ​​​ർ​​​ഷി​​​പ്പു​​​ക​​​ളെ വ​​​ല്ലാ​​​ർ​​​പാ​​​ടം ക​​​ണ്ടെ​​​യ്ന​​​ർ ടെ​​​ർ​​​മി​​​ന​​​ലി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ കാ​​​ര​​​ണം. അ​​​ടു​​​ത്തി​​​ടെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ എം​​​എ​​​സി ഇ​​​ലാ​​​രി​​​യ എ​​​ന്ന മ​​​ദ​​​ർ​​​ഷി​​​പ്പി​​​ൽ​​​നി​​​ന്നു മാ​​​ത്രം 8,000ത്തി​​​ല​​​ധി​​​കം ടി​​​ഇ​​​യു ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ളാ​​​ണ് ടെ​​​ർ​​​മി​​​ന​​​ലി​​​ൽ കൈ​​​ക‍ാ​​​ര്യം ചെ​​​യ്ത‌​​​ത്. ഇ​​​തും കൊ​​​ച്ചി തുറ​​​മു​​​ഖ​​​ത്തി​​​ന്‍റെ അ​​​പൂ​​​ർ​​​വ നേ​​​ട്ട​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ്.

ഭാ​​​വി​​​യി​​​ൽ വ​​​ലി​​​യ മ​​​ദ​​​ർ​​​ഷി​​​പ്പു​​​ക​​​ളെ കൂ​​​ടു​​​ത​​​ൽ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കൊ​​​ച്ചി​​​ൻ പോ​​​ർ​​​ട്ടി​​​ന്‍റെ ക​​​പ്പ​​​ൽ ചാ​​​ന​​​ലി​​​ന്‍റെ ആ​​​ഴം 14.5 മീ​​​റ്റ​​​റി​​​ൽ​​​നി​​​ന്ന് 16 മീ​​​റ്റ​​​റാ​​​യി ഉ​​​യ​​​ർ​​​ത്താ​​​നു​​​ള്ള 560.50 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ളും നി​​​ല​​​വി​​​ൽ പു​​​രോ​​​ഗ​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. കൂ​​​ടു​​​ത​​​ൽ റി​​​ക്കാ​​​ർ​​​ഡ് നേ​​​ട്ട​​​ങ്ങ​​​ൾ കൊ​​​ച്ചി തു​​​റ​​​മു​​​ഖ​​​ത്തി​​​ന് ഇ​​​തി​​​ലൂ​​​ടെ കൈ​​​വ​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

Latest News

Corehub Up